Home Editor's Deskഫെബ്രുവരി എഡിറ്റോറിയൽ

ഫെബ്രുവരി എഡിറ്റോറിയൽ

by malankara
331 views

“യേശു പരിശുദ്ധാത്മാവ് നിറഞ്ഞവനായി യോർദ്ദാൻ വിട്ടു മടങ്ങി.
ആത്മാവ് അവനെ മരുഭൂമിയിലേക്ക് നടത്തി. പിശാച് അവനെ നാല്പത് ദിവസം പരീക്ഷിച്ചുകൊണ്ടിരുന്നു. ആ ദിവസങ്ങളിൽ അവൻ ഒന്നും ഭക്ഷിച്ചിരുന്നില്ല.”

സ്നാനമേറ്റ ഏതൊരു മനുഷ്യപുത്രന്റെ ജീവിതവഴികളിലുണ്ടാകുന്ന തിന്മയോടുള്ള പോരാട്ടത്തിൽ അതിജീവനം സാധ്യമാകുന്നത് നോമ്പുപവാസപ്രാർത്ഥനകളാലാണെന്ന പാഠം തമ്പുരാൻ തന്നെ നൽകുന്നു.

നോമ്പാലും പ്രാർത്ഥനയാലും സഭ ഐശ്വര്യം നേടുന്നുവെന്നാണ് പാട്ട്. എന്നാൽ കേവലം ആചാരപരതയിൽ അവസാനിക്കാനുള്ളതല്ല വ്രതകാലം എന്നു ശഠിക്കുന്ന മരുഭൂമിയിലെ പിതാക്കന്മാരുടെ
ഒരു കഥ നോക്കുക.

പത്തു വർഷത്തെ ഏകാന്തവാസത്തിനു ശേഷം ശിഷ്യൻ ആശ്രമത്തിലേക്കു തിരികെയെത്തി. തനിച്ചായിരുന്ന കാലത്തെ ഉപവാസതീഷ്ണതയെക്കുറിച്ചു അഭിമാനത്തോടെ അവൻ ഗുരുവിനോട് പറഞ്ഞു : ‘ അബ്ബാ, കഴിഞ്ഞ പത്തു കൊല്ലങ്ങളായി ഞാൻ ആഹാരം കഴിക്കുന്നത്‌ സൂര്യൻ കണ്ടിട്ടേയില്ല.’
ഗുരു ചെറുപുഞ്ചിരിയോടെ പറഞ്ഞു:കൊല്ലങ്ങളായി
“മകനേ, കഴിഞ്ഞ പത്തു ഞാൻ കോപിക്കുന്നത് സൂര്യൻ കണ്ടിട്ടേയില്ല”.
ഉത്കൃഷ്ടമായൊരു ഭാവപരിണാമത്തിലേക്കും ധാർമ്മികമായൊരു ഉദ്ഗമന മൂല്യത്തിലേക്കുമാണ് ആചരണങ്ങൾ നമ്മെ നയിക്കേണ്ടത്.

ഇത്തരം ആന്തരിക ദൃഡപ്പെടലിലാണ് നോമ്പ് ഒരു പള്ളിക്കാര്യം മാത്രമല്ലാതാകുന്നത്. ദാനിയേലിന്റെയും സഖാക്കളുടെയും വേറിട്ട ഭക്ഷണശീലങ്ങളും പ്രാർത്ഥനാപതിവുകളും കൃത്യമായൊരു രാഷ്ട്രീയത്തിന്റേതു കൂടെയാകുന്നുണ്ട്.
സ്വന്തഅധികാരസ്വരൂപത്തെ വണങ്ങാത്തവർക്കെല്ലാം ഹോളോകാസ്റ്റുകളും തടങ്കൽപാളയങ്ങളും നിർമ്മിക്കുന്നതിൽ എക്കാലവും ഏകഛത്രാധിപതികൾ സമാനത കാട്ടുന്നുണ്ട്.
യുവാൽ നോഹ ഹരാരി ഇക്കാലത്തിനു നൽകിയ വിശേഷണപദമായ ‘Trump moment ‘കൾ നമ്മെ ചൂഴ്ന്നൊരുക്കുന്ന തീച്ചൂളകളും സിംഹക്കുഴികളും മറികടക്കുന്നതിന് സ്വയം സജ്ജരാവാൻ നോമ്പിലും നല്ല കാലമേതുണ്ട് !
ദൃശ്യവും അദൃശ്യവുമായ പോരാട്ടത്തിന്റെ നാളുകളിൽ ഈ സമരഗാനം ഓർമ്മയിലിരിക്കട്ടെ,
We resist, therefore We exist.

സഖേർ

Leave a Comment