Home Articlesദൈവോന്നതങ്ങളിലേയ്ക്ക് പറന്നുയരുന്ന നോമ്പുകാലം

ദൈവോന്നതങ്ങളിലേയ്ക്ക് പറന്നുയരുന്ന നോമ്പുകാലം

by malankara
26 views

ദൈവോന്നതങ്ങളിലേയ്ക്ക് പറന്നുയരുന്ന നോമ്പുകാലം

ഡോ.ജോസഫ് മാര്‍ ദീവന്നാസിയോസ്
കൊല്ലം ഭദ്രാസന മെത്രാപ്പോലീത്താ

ആമുഖം
ആത്മശരീര മനസ്സുകളെ നിയന്ത്രിക്കുകയും ആത്മീയതയുടെ പടവുകളിലേയ്ക്ക് ഉയര്‍ത്തുകയും ചെയ്യുന്ന സഭയുടെ അനുഷ്ഠാന കാലമാണ് വലിയ
നോമ്പ്. ആത്മീയ ഫലങ്ങള്‍ പരിപോഷിപ്പിച്ച് കൊയ് തെടുക്കുന്ന കൊയ്ത്തു കാലം കൂടെയാണിത്. സ്വര്‍ണ്ണ നാവുകാരനായ മാര്‍ ഈവാനിയോസ് സാക്ഷിക്കുന്നത് ‘ദൈവോന്നതങ്ങളിലേയ്ക്ക് പറന്നുയരുവാന്‍ സഹായിക്കുന്ന രണ്ട് ചിറകുകളാണ് പ്രാര്‍ത്ഥനയും, ഉപവാസവും എന്നാണ്. യേശുവിന്റെ നാല്പത് ദിവസത്തെ നോമ്പ്, ഉപവാസം, പീഢാനുഭവം, മരണം, ഉയിര്‍പ്പ് എന്നീ രക്ഷാകരമായ അനുഭവങ്ങളില്‍ പങ്കു ചേരുവാന്‍ ലഭിക്കുന്ന സൗഭാഗ്യ നാളുകളാണ് വലിയനോമ്പ്. പ്രാര്‍ത്ഥനയും ഉപവാസവുമാകുന്ന ചിറകുകള്‍ ധരിച്ച് നോമ്പിലൂടെ തീര്‍ത്ഥാടകരും യോദ്ധാക്കളും സ്വര്‍ഗ്ഗീയ സൗഭാഗ്യ ജീവിതത്തിന്റെ മുന്നാസ്വാദകരുമാകാന്‍ പരി.നോമ്പ് ഓരോ വിശ്വാസിയേയും ക്ഷണിക്കുന്നു. ആത്മ ശിക്ഷണത്തിലൂടെ വിനയത്തിന്റെയും സഹനത്തിന്റെയും മാധുര്യം നു കരാന്‍ നമുക്ക് ഒരുങ്ങാം.


നോമ്പ് തീര്‍ത്ഥാടനം
അലങ്കരിക്കുന്ന സ്ഥാനമാനങ്ങളും കൈവന്നിട്ടുള്ള സമ്പത്തും വസിക്കുന്ന ഗേഹവും സ്ഥായിയാണെന്ന മിഥ്യാധാരണയില്‍ രമിച്ച് ഭൗതീക-ജഡീക രാഗമോദങ്ങള്‍ ആവോളം അസ്വദിച്ച് ജീവിക്കുന്നത് സത്യത്തില്‍ നിന്നും ക്രിസ്തീയ ലക്ഷ്യത്തില്‍ നിന്നും നമ്മെ അകറ്റും. മനുഷ്യന് സ്ഥിരമായി ഒരു ഭവനം ഇവിടെയില്ല. ഈ ലോകയാത്രയില്‍ നാം നടന്നു നീങ്ങേണ്ട വഴി യേശു തന്നെയാണ്. ‘ഞാന്‍ വഴിയും സത്യവും ജീവനുമാകുന്നു’ എന്നരുളിയ നാഥനെ ആത്മാവില്‍ ആവാഹിക്കാന്‍ നോ മ്പുപോലെ മറ്റൊരു അവസരമില്ല. സ്‌നേഹത്തിന്റെയും, സഹനത്തിന്റെയും, സത്യത്തിന്റെയും, നിത്യജീവന്റെയും വഴിയിലൂടെയാണ് നാം നോമ്പാകുന്ന തീര്‍ത്ഥാടനത്തില്‍ മുന്നേറുന്നത്. പെസഹായുടെ മേശയും രക്ഷാകരമായ കാല്‍വറി കുരിശും പിന്നിട്ട് ഉയിര്‍പ്പിന്റെ ആനന്ദത്തിലേയ് ക്കും സമാധാനത്തിലേയ്ക്കുമാണ് ഈ തീര്‍ത്ഥാടനം നമ്മെ നയിക്കുന്നത്. പഴയനിയമ പെസഹാ, ദൈവത്തിന് ഇസ്രായേല്‍ ജനതയോടുള്ള കരുതലിന്റെ മുദ്രയായിരുന്നെങ്കില്‍ മനുഷ്യവംശത്തോടുള്ള ദൈവപുത്രന്റെ അടങ്ങാത്ത സ്‌നേഹത്തിന്റെ മുദ്രയാണ് പുതിയ പെസഹായായ വിശുദ്ധ കുര്‍ബ്ബാന. പഴയ നിയമ പെസഹായില്‍ കുഞ്ഞാട് ബലിവസ്തു ആയെങ്കില്‍, പുതിയ നിയമ പെസഹായില്‍ ദൈവപുത്രന്‍ സ്വയം ബലിയാടാകുന്നു. പഴയ നിയമത്തില്‍ ഇസ്രായേല്‍ ജനത്തിന് വാഗ്ദത്ത നാട്ടിലേക്കുള്ള വഴിയില്‍ മന്ന നല്‍കിയ ദൈവം പുതിയ നിയമത്തില്‍ പുതിയ ഇസ്രായേലായ സഭയ്ക്ക് ജീവന്‍ നല്‍കാന്‍ സ്വന്തം ശരീരവും രക്തവും നല്‍കുന്നു. ഈജിപ്തിന്റെ അടിമത്വത്തില്‍ നിന്നും കാനാന്‍ ദേശത്തിന്റെ സ്വാതന്ത്യത്തിലേക്ക് ഇസ്രയേല്‍ ജനം കടന്നുപോയതിന്റെ ഓര്‍മ്മയായിരുന്നു പഴയനിയമത്തിന്റെ പെസഹാ എങ്കില്‍ ചുബിച്ചുകൊണ്ട് കെട്ടിപ്പിടിച്ച് വഞ്ചിച്ചവനെ ‘സ്‌നേഹിതാ’ എന്ന് വിളിച്ച കര്‍ത്താവ് ‘ഇത് എന്റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍’ എന്ന് ഓര്‍മ്മിപ്പിച്ച് സ്വന്തം മാംസ-രക്തങ്ങള്‍ നമുക്ക് വേണ്ടി മുറിച്ച് വിഭജിച്ച പുതിയ നിയമ പെസഹ ജീവിതാനുഭവമായി മാറ്റുന്ന തീര്‍ത്ഥാടകന് നോമ്പ് രൂപാ ന്തരം നല്‍കും.
നോമ്പാകുന്ന തീര്‍ത്ഥാടനം നമ്മെ നയിക്കുന്ന മറ്റൊരിടമാണ് കാല്‍വറി കുരിശ്. നമ്മുടെ വീണ്ടെടുപ്പിന് പിന്നില്‍ സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും സഹനത്തിന്റെയും മുറിവും ഹൃദയം നുറുങ്ങുന്ന വേദനയും ഉണ്ടെന്ന് തിരിച്ചറിഞ്ഞ്, നമ്മുടെ രക്ഷയെ ആഴമേറിയ ഗൗരവത്തില്‍ പരിഗണിക്കാനും നമുക്ക് വേണ്ടി സ്വയം യാഗമായി മാറിയ കര്‍ത്താവിനോടുള്ള ആത്മബന്ധം കുറേക്കൂടി ശക്തിപ്പെടുത്തുവാനും കാല്‍വറിക്കുരിശില്‍ ധ്യാനിക്കുന്ന തീര്‍ത്ഥാടകന് കഴിയും. പാമ്പുകടിയേറ്റ ഇസ്രായേല്‍ മക്കള്‍ താമ്ര സര്‍പ്പത്തെ നോക്കി സുഖം പ്രാപിച്ചതു പോലെ, നാമും തിന്മയില്‍ നിന്നും പാപത്തില്‍ നിന്നും മുക്തി നേടുന്നതിനായി കുരിശിന്മേല്‍ യാഗമായ ക്രിസ്തുവിനെ നോക്കുന്നു. കുരിശിന്‍ ചുവട്ടില്‍ എത്തുന്ന വിശ്വാസിയുടെ ഹൃദയം ഒരേസമയം അനുതാപം കൊണ്ടും പ്രത്യാശകൊണ്ടും നിറയുന്നു. അറപ്പിന്റെ
യും വെറുപ്പിന്റെയും നിന്ദയുടെയും ചിഹ്നമായിരുന്നു കുരിശ്. ക്രിസ്തുവിന്റെ രക്തമാണ് കുരിശിനെ വിശുദ്ധമാക്കിയത്. മറ്റുള്ളവര്‍ക്ക് വേണ്ടി സഹിക്കാന്‍ ക്രിസ്തുവിന്റെ സ്‌നേഹം നമ്മെ നിര്‍ബന്ധിക്കുന്നതിന്റെ പ്രതീകമാണ് കുരിശ് എന്ന് ഓരോ തീര്‍ത്ഥാടകനും തിരിച്ചറിയണം. ‘ഞാന്‍ ക്രിസ്തുവിനോടു കൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു. ഇനി ഞാന്‍ അല്ല, ക്രിസ്തു അത്രേ എന്നില്‍ ജീവിക്കുന്നത്’ (ഗലാ 2:19 -20) എന്ന പൗലോസ് ശ്ലീഹായുടെ ബോധ്യത്തിലേക്ക് വളരുന്ന തീര്‍ത്ഥാടകന്‍ പുതിയ സൃഷ്ടി ആയി മാറുന്നു. വേദനയുടെ മണിക്കൂറില്‍ ക്രിസ്തുവിനൊപ്പം ഉണര്‍ന്നിരിക്കാനാണ് യേശു ശിഷ്യന്മാരോട് ആവശ്യപ്പെട്ടത്. ജീവിത യാഥാര്‍ത്ഥ്യങ്ങളില്‍ സഹനത്തിന്റെ കാസാപാനം ചെയ്യുന്നവരോട് ഐക്യദാര്‍ഢ്യപ്പെട്ട് ഒന്നാകുവാ
നാണ് യേശു ഓരോ തീര്‍ത്ഥാടകരോടും പറയുന്നത്. നോമ്പാകുന്ന തീര്‍ത്ഥാടന യാത്രയില്‍ കാല്‍വറി കുരിശിന്റെ ഉള്‍വെളിച്ചം ഗ്രഹിക്കുന്ന വിശ്വാസിയുടെ തുടര്‍ന്നുള്ള
നിയോഗം, സമൂഹത്തില്‍ ഉയര്‍ത്തിപ്പിടിച്ച കുരിശായി സ്വയം മാറി ജീവനും, പ്രകാശവും, സൗഖ്യവും, പ്രത്യാശയും പ്രസരിപ്പിക്കുക എന്നതാണ്.
നോമ്പാകുന്ന തീര്‍ത്ഥാടനയാത്രയുടെ ലക്ഷ്യസ്ഥാനം ഉയിര്‍പ്പിന്റെ മേശയാണ്. പാപം കൊണ്ടു വരുന്ന മരണത്തില്‍ നിന്നായാലും ശാരീരിക മരണത്തില്‍ നിന്നായാലും, നാമെല്ലാവരും ഉയിര്‍പ്പിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നവനാണ് ദൈവം. യേശു ഉയിര്‍ത്തെഴുന്നേറ്റു എന്നതു മാത്രമല്ല നമ്മുടെ സന്തോഷത്തിന്റെ കാരണം. അതോടൊപ്പം യേശുവിന്റെ ഉത്ഥാനം നിത്യ ജീവനിലേയ്ക്കുള്ള പ്രത്യാശയും ചൈതന്യവുമാണ് നമുക്ക് നല്‍ കിയത്. ആ ചൈതന്യം സ്വീകരിച്ച് പാപത്തിന്റെ പാതാളത്തില്‍ നിന്നും കരകയറി ജയജീവിതം നയിക്കുവാന്‍
നോമ്പാകുന്ന തീര്‍ത്ഥാടനത്തില്‍ ആത്മ സമര്‍പ്പണത്തോടെ യാത്ര ചെയ്യുന്ന വിശ്വാസിക്ക് കഴിയും. മരണത്തിനു പോലും ദൈവത്തില്‍ നിന്ന് നമ്മെ വേര്‍പിരിക്കാന്‍ കഴിയില്ല. കടുത്ത നിരാശയിലും, ആന്തരീക ഭയത്തിലും, ലജ്ജയിലും, ശൂന്യതാ ബോധത്തിലും കഴിഞ്ഞിരുന്ന ശിഷ്യന്മാര്‍, മാളികയില്‍ വച്ച് ഉയിര്‍ത്തെഴുനേറ്റ ക്രിസ്തുവിനെ കണ്ടപ്പോള്‍ ആനന്ദ ഭരിതരായി. ഈ നിത്യമായ ആനന്ദത്തിലേയ്ക്ക് പറന്നുയരുകയാണ് ഓരോ തീര്‍ത്ഥാടകനും. നീതി നിഷേധിക്കപ്പെട്ട് നി രാശയിലും ഭയത്തിലും കഴിയുന്നവര്‍ക്ക് പ്രത്യാശയും ധൈര്യവും നല്‍കുന്ന ക്രിസ്തുവിന്റെ ഉയിര്‍പ്പ് ഒരു വിശ്വാസിയുടെ ജീവിതത്തില്‍ നല്‍കുന്നത് അമൂല്യങ്ങളായ മൂന്ന് ബോധ്യങ്ങളാണ്. ഉത്ഥിതനായ ക്രിസ്തുവിന്റെ സാന്നിദ്ധ്യം, സ്രഷ്ടാവും സൃഷ്ടിയും പരിസ്ഥിതിയും തമ്മിലുള്ള നിരപ്പും ബന്ധങ്ങളുടെ താളാത്മകതയും, അഭൗമ സമാധാനത്തിന്റെ പൊരുളും യേശുവിനെ ആത്മാവില്‍ ആവാഹിക്കുന്ന തീര്‍ത്ഥാടകന്‍ അവന്റെ ശുശ്രൂഷ
യും ജീവിതവും, ക്രൂശീകരണവും,ത്യാഗവും, സ്‌നേഹവും, സഹനവും, മരണവും, ഉയിര്‍പ്പും സ്വന്ത ജീവിതത്തിന്റെ രക്ഷയുടെ അടിസ്ഥാനമായി തിരിച്ചറിയാനു ള്ള ഉള്‍വെളിച്ചം പ്രാപിക്കുന്നു. സ്വന്തം ശരീരത്തെയും ജീവിതത്തെയും ദൈവീക പ്രവര്‍ത്തനങ്ങളുടെ ഇടങ്ങളാക്കി മാറ്റാനുള്ള വീണ്ടെടുപ്പിന്റെ നിയോഗത്തിലേക്കാണ്
നോമ്പാകുന്ന തീര്‍ത്ഥാടനത്തിലൂടെ ഓരോ തീര്‍ത്ഥാടകനും എത്തിച്ചേരുന്നത്.
നോമ്പ് എന്ന യുദ്ധം
നോമ്പ്, ഒരു ആത്മീയ യുദ്ധമാണ്. നോമ്പ് അനുഷ്ഠിക്കുന്ന ഓരോ വിശ്വാസിയും യോദ്ധാക്കളാണ്. തിന്മയോടും ശത്രുവാകുന്ന സാത്താനോടും സന്ധിയില്ലാതെ യുദ്ധം ചെയ്യുന്ന പോരാളികളുടെ ആയുധം പ്രാര്‍ത്ഥനയും ഉപവാസവുമാണ്. ജഢവും ആത്മാവും തമ്മിലുള്ള പോ രാട്ടത്തില്‍ ക്രിസ്തു മരുഭൂമിയില്‍ സാത്താന്റെ പരീക്ഷണങ്ങളെ വിജയിച്ചതു പോലെ നാമും അജയ്യരാകണം. അവനവന്‍ തന്നെയാണ് യുദ്ധഭൂമി. ‘നമ്മുടെ പോരാട്ടം മാംസ രക്തങ്ങളോടല്ല, അധികാരങ്ങളോടും ശക്തികളോടുമാണ് ‘(എഫെസ്യര്‍ 6:12). നന്മയോടുള്ള പ്രതിബദ്ധതയാണ് ഈ യുദ്ധത്തില്‍ ഓരോ യോദ്ധാവിനും ഉണ്ടാകേണ്ടത്. അത് ആത്മ സംതൃപ്തിയിലേക്കും ജീവിത വിജയത്തിലേ
യ്ക്കും നയിക്കും. ഞാന്‍ എന്ന ഭാവം ഉള്ളില്‍ വളര്‍ന്നാല്‍ ഈ ആത്മീയ യുദ്ധത്തില്‍ നാം വീണു പോകും. മനു ഷ്യ കേന്ദ്രീകൃത ജീവിതത്തില്‍ നിന്നും പ്രപഞ്ച കേന്ദ്രീകൃത ജീവിതത്തിലേക്കുള്ള ഉണരലാണ് ആത്മീയത. ആത്മശിക്ഷണത്തിലൂടെ വേണം ശത്രുവിനെ ജയിക്കാന്‍. യേശുവിനെ പോലും പ്രലോഭനങ്ങളാല്‍ കീഴ്‌പ്പെടുത്തുവാന്‍ ശ്രമിച്ച ദുഷ്ടന്‍ നോമ്പനുഷ്ഠിക്കുന്നവരെ വെറുതെ വിടില്ല. ദൈവത്തില്‍ നിന്നകന്ന് പൈശാചിക കൂടാരങ്ങളില്‍ കഴിയുന്ന വ്യക്തികള്‍ക്ക് നേരിടുന്നതിലും കൂടുതല്‍ ദൈവ പൈതലിന് പരിക്ഷയും പരീക്ഷണവും അനുഭവിക്കേണ്ടി വരും. ദൈവഭക്തനും നേരുള്ളവനും ദോഷം വിട്ട് അകലുന്നവനുമായിരുന്ന ഇയ്യോബിന്റെ ജീവിത കഥ
നാം പാഠമാക്കണം. ഏദന്‍ തോട്ടത്തില്‍ കല്പന ലംഘനത്തിന് മുമ്പ്തന്നെ ദൈവം മനുഷ്യന് നോമ്പ് നി ശ്ചയിച്ചു (ഉല്പ്പത്തി 2:17). മനുഷ്യന് അവന്റെ ആത്മീകവും സന്മാര്‍ഗ്ഗീകവുമായ വളര്‍ച്ചയ്ക്ക് സ്വയം ശിക്ഷണത്തിലൂടെയും ആത്മ നി യന്ത്രണത്തിലൂടെയും ആത്മീയ വളര്‍ച്ചയ്ക്ക് സാധ്യത ഒരുക്കുകയായിരുന്നു ദൈവം. വിനയത്തോടും അനുതാപത്തോടും രഹസ്യമായി ഉപവസിക്കുന്നവനാണ് യേശു ശിഷ്യന്മാരെ പഠിപ്പിച്ചത്. (മത്താ.6:16-18).
നോമ്പ് ഹൃദയശുദ്ധീകരണം സാധ്യമാക്കുന്നു. ജഢ മോഹങ്ങള്‍ക്ക് നമ്മില്‍ വിജയമുണ്ടായാല്‍ ഹൃദയശുദ്ധീകരണം സാധ്യമാകാതെ നാം വീണു പോകും. ഭക്ഷണ വര്‍ജ്ജനവും പാപത്തില്‍ നിന്നുള്ള അകലവും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. സ്വര്‍ണ്ണ നാവുകാരനായ മാര്‍ ഈവാനിയോസിന്റെ പ്രബോധന പ്രകാരം വായ് ഭക്ഷണത്തില്‍ നിന്നും ഒഴിഞ്ഞിരിക്കുമ്പോള്‍ കണ്ണും, ചെവിയും, മൂക്കും, കൈകളും അശുദ്ധ ബന്ധങ്ങളില്‍
നിന്ന് ഒഴിഞ്ഞിരിക്കണം.സീനായ് മലയിലെ മോശയുടെ നോമ്പും (പുറ.34:28), ഹോറേബ് മലയിലെ ഏലിയാവിന്റെ ഉപവാസവും (1 രാജാ. 19:8-12) അവരെ ശക്തിപ്പെടുത്തി. മരുഭൂമിയില്‍ കര്‍ത്താവ് സാത്താനെ ജയിച്ചതും ഇതേ
പാതയിലാണ്. പാപത്തോടും ദുഷ്ടനായ സാത്താനോടും അടരാടുവാന്‍ നാം ബോധപൂര്‍വ്വം സൃഷ്ടിക്കുന്ന മരുഭൂമിയും നമ്മുടെ ഹൃദയത്തോട് സംസാരിക്കുവാന്‍ ദൈവം ഒരുക്കുന്ന മലമുകളുമാണ് നോമ്പുകാലം.
നോമ്പ് മാലാഖമാര്‍ക്കടുത്ത സ്വര്‍ഗ്ഗീയ
ജീവിതത്തിന്റെ മുന്നാസ്വാദനം
മനുഷ്യന്റെ ആന്ത്യന്തിക നിയോഗം (ഡഹശോമലേ ഉലേെശി്യ)സ്വര്‍ഗ്ഗത്തില്‍ മാലാഖമാര്‍ക്കടുത്ത ജീവിതത്തിനര്‍ഹരാവുക എന്നതാണ്. ക്രിസ്തീയ ജീവിതം ഇതിനു ള്ള പരിശീലനശാലയാണ്. മാലാഖമാരുടെ ഊര്‍ജ്ജം ഭക്ഷണത്തില്‍ നിന്നല്ല, ദൈവ സാമീപ്യത്തില്‍ നിന്നും സംസര്‍ഗ്ഗത്തില്‍ നിന്നുമാണ്. സദാ ദൈവത്തെ ധ്യാനി ച്ച് സ്തുതിക്കുന്നവരാണ് മാലാഖമാര്‍. നോമ്പനുഷ്ഠിക്കുന്ന വിശ്വാസിയും ആത്യന്തികമായി അവര്‍ നേടുവാന്‍
പോകുന്ന മാലാഖമാര്‍ക്കടുത്ത സ്വര്‍ഗ്ഗീയ ജീവിതത്തിന്റെ മുന്‍-ആസ്വാദനം നടത്തുന്നു. ഭക്ഷണത്തേക്കാള്‍ ഉപരി ദൈവസ്തുതിയിലും (ആരാധന, യാമപ്രാര്‍ത്ഥനകള്‍, വേദധ്യാനം ആദിയായവ) ദൈവസംസര്‍ഗത്തിലും മുഴുകുന്നു. അപ്പം കുറയുമ്പോള്‍ ആഗ്രഹം ചുരുങ്ങുന്നു. ആഗ്രഹം ചുരുങ്ങുമ്പോള്‍ ആത്മാവ് പറക്കുവാന്‍ തുടങ്ങുന്നു. മണ്‍മയനായ മനുഷ്യന്‍ വിണ്‍മയരായ മാലാഖമാരെ പോലെ ഇഹലോക ബന്ധനങ്ങളില്‍
നിന്ന് മുക്തി പ്രാപിക്കുവാന്‍ പരിശീലിക്കുന്ന കാലമാണ് വിശുദ്ധ നോമ്പ്. നോമ്പു കാലത്തെ പ്രാര്‍ത്ഥനകള്‍
ദൈവസ്തുതികളാലും അനുതാപ ചിന്തകളാലും സമ്പന്നമാണ്. ദൂതന്മാര്‍ സദാ ദൈവാരാധന ഇഷ്ടപ്പടുന്നതു പോലെ നോമ്പനുഷ്ഠിക്കുന്ന വിശ്വാസിയും ആരാധനയില്‍ ആനന്ദം കണ്ടെത്തുന്നു. ദുര്‍ഭാഷണം ഒഴിവാക്കി മൗനത്തില്‍ വാചാലമായി ആത്മീയ സ്വത്വം തേടുന്നവനാണ് യാഥാര്‍ത്ഥ വിശ്വാസി. വിശുദ്ധിയില്‍ വളരുവാന്‍ ഒരു വിശ്വാസിയ്ക്ക് ഏറ്റവും അനുയോജ്യമായ കാലമാണ് നോമ്പ്. മാലാഖമാര്‍ സ്വര്‍ഗ്ഗത്തില്‍ അനുഷ്ഠി ക്കുന്നവ ഈ ലോകത്തില്‍ പരിശീലിക്കുമ്പോഴാണ്
നോമ്പ് അന്വ ര്‍ത്ഥമാകുന്നത്. ദൈവത്തെ ആരാധിക്കുക, ദൈവത്തെ സേവിക്കുക, ദൈവ സന്ദേശം മറ്റുള്ളവരെ അറിയിക്കുക (വി.ലൂക്കോസ് 1:26-27) ദൈവ കല്‍പ്പന അനുസരിച്ച് മനുഷ്യരെ സഹായിക്കുക (തോബിത്ത് 3:16-17) എന്നിവയാണ് മാലാഖമാരുടെ ദൗത്യങ്ങള്‍. ആയതിനാല്‍ നോമ്പനുഷ്ഠിക്കുന്ന വിശ്വാസി സദാ ദൈവാരാധനയില്‍ ഉത്സാഹിയും, എളിയവരെ സഹായിക്കാന്‍ സന്നദ്ധനും ദൈവീക സന്ദേശം വാക്കിലും പ്രവര്‍ത്തിയിലും പ്രചരിപ്പിക്കുന്നവനും ആകണം. മാലാഖമാര്‍ക്കടുത്ത സ്വര്‍ഗ്ഗീയ ജീവിതത്തിന്റെ മുന്നാസ്വാദനം പരി.നോമ്പിലൂടെ അനുഷ്ഠിക്കുന്ന ഓരോരുത്തരും അനുനിമിഷം ദൈവ സാന്നിധ്യ ബോധം പുലര്‍ത്തണം.
ഉപസംഹാരം
മരുഭൂമി യാത്രയിലെ ക്ലേശങ്ങള്‍ക്ക് നടുവില്‍ ഈജി
പ്തിലെ നഷ്ട സന്തോഷങ്ങളോര്‍ത്ത് ഇസ്രായേല്‍ ജനം നിരാശരായപ്പോള്‍ മോശ അവര്‍ക്ക് പ്രത്യാശ പകര്‍ന്നത് അടിമത്വത്തില്‍ നിന്ന് അവരെ മോചിപ്പിക്കുവാന്‍ വേണ്ടി ദൈവം നടത്തിയ ഇടപെടലുകളും ചെന്നെത്തുവാനിരിക്കുന്ന വാഗ്ദാന ദേശത്തിന്റെ ഐശ്വര്യവും ഓര്‍മ്മിപ്പിച്ചു കൊണ്ടാണ്. നാം ഓരോരുത്തരും നിത്യ-ജീവന്‍ പ്രാപി ക്കുവാന്‍ മനുഷ്യനായി അവതരിച്ച ദൈവപുത്രനെയും അവന്‍ അനുഭവിച്ച പീഢാനുഭവവും കുരിശുമരണവും ഉയിര്‍പ്പും ജീവിതാനുഭവമായി മാറ്റുവാനും പ്രാര്‍ത്ഥനയും ഉപവാസവുമാകുന്ന ചിറകുകള്‍ ധരിച്ച് നാം പറന്നുയര്‍ന്ന് ദൈവോന്നതങ്ങളില്‍ മാലാഖമാരായി മാറുന്നതിനും
നോമ്പ് സഹായിക്കട്ടെ. ‘ധ്യാനം കൊണ്ട് അങ്ങെന്തു നേടി എന്ന് ‘ബുദ്ധനോട് ഒരാള്‍ ചോദിച്ചു. ‘ഒന്നും നേടിയില്ല എന്നാല്‍ ചിലതൊക്കെ നഷ്ടപ്പെടുത്തി ; ദുഃഖം, കോപം, വിഷാദം, ഉത്കണ്ഠ. പിന്നെ വാര്‍ദ്ധക്യ ത്തെയും മരണത്തെയും കുറിച്ചുള്ള ഭയം’ ബുദ്ധന്‍ പ്രതിവചിച്ചു. നോമ്പ് ഒരേ സമയം നേടുവാനും നഷ്ടപ്പെടുത്തുവാനുമുള്ള പരിശീലനവും ആത്മീയ യുദ്ധവും ദൈവീക തീര്‍ത്ഥാടന അനുഭവത്തിലൂടെ കടന്നു പോകുവാനുള്ള ക്ഷണവും അവസരവുമാണ്.പരി.പരുമല തിരുമേനി എപ്പോഴും വിശ്വാസികളെ ഓര്‍മ്മിപ്പിച്ചിരുന്നു: ‘മക്കളെ, പ്രാര്‍ത്ഥനയാകുന്ന പട്ടം മുകളിലേയ്ക്ക് ഉയരണമെങ്കില്‍ കണ്ണീരില്‍ കുതിര്‍ന്ന നോമ്പും, ഉപവാസവും, ആതുര സേവനവും ആകുന്ന മുപ്പിരി ചരടിനാല്‍ പ്രാര്‍ത്ഥന ബന്ധിക്കപ്പെടണം’. ഈ വര്‍ഷത്തെ വലിയ നോമ്പിന് സഭാ തലത്തില്‍ ഏറെ പ്രസക്തി ഉണ്ട്. പരി. ബാവാ തിരുമനസ്സു കൊണ്ട് 40-ാം വെള്ളിയാഴ്ച സഭയ്ക്ക് ആകമാനം വേണ്ടി പരി. മൂറോന്‍ കൂദാശ നിര്‍വ്വഹിക്കുകയാണ്. പരിശുദ്ധാത്മ അഭിഷേക
വും നിറവും ചൈതന്യവും ലഭിക്കുവാന്‍, വലിയ നോമ്പ് ഏറെ ഭക്തിയോടെ നമുക്ക് അനുഷ്ഠിക്കാം.

Related Articles

Leave a Comment